ഫറൂഖ് ചൗധരി ചെന്നൈയിനിലേക്ക്

Newsroom

Picsart 23 07 07 01 10 16 806
Download the Fanport app now!
Appstore Badge
Google Play Badge 1

ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്ന ഫറൂഖ് ചൗധരി ക്ലബ് വിട്ട് ചെന്നൈയിനിലേക്ക് എത്തുന്നു‌. 2 വർഷത്തെ കരാറിൽ ഫറൂഖ് ചെന്നൈയിനിലേക്കെത്തുമെന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. ഈ ജൂണോടെ ഫറൂഖിന്റെ ജംഷദ്പൂരുനായുള്ള കരാർ അവസാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിൽ ഫറൂഖിന് അധികം അവസരം ലഭിച്ചിരുന്നില്ല.

Picsart 23 07 07 01 11 06 731

ഫറൂഖ് പരിക്ക് കാരണം ദീർഘകാലം പുറത്തിരിക്കേണ്ടി വന്നിരുന്നു‌. 2021-22 സീസൺ താരത്തിന് പൂർണ്ണമായും നഷ്ടമായിരുന്നു. 26കാരൻ കഴിഞ്ഞ സീസണിൽ ആണ് കളത്തിലേക്ക് തിരികെയെത്തിയത്‌. 26കാരനായ താരം മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ എഫ് സി എന്നീ ക്ലബുകൾക്കായി നേരത്തെ കളിച്ചിട്ടുണ്ട്.