മൂന്ന് ആരാധക ഗ്രൂപ്പുകളെയും ഔദ്യോഗിക ഫാൻ ഗ്രൂപ്പായി പ്രഖ്യാപിച്ച് എഫ് സി ഗോവ

- Advertisement -

ഐ എസ് എൽ ക്ലബായ എഫ് സി ഗോവ തങ്ങളുടെ മൂന്ന് ആരാധക സംഘങ്ങളെയും അവരുടെ ഔദ്യോഗിക ഫാൻ ഗ്രൂപ്പുകളായി പ്രഖ്യാപിച്ചു. ഈസ്റ്റ് ലോവർ ആർമി, എഫ് സി ഗോവ ഫാൻ ക്ലബ്, ഗൗർ ആർമി എന്നീ മൂന്ന് ആരാധക കൂട്ടങ്ങളെയുമാണ് ഔദ്യോഗികമായി ഗോവ അംഗീകരിച്ചത്. പല ഐ എസ് എൽ ക്ലബുകളും തങ്ങളുടെ ആരാധക സംഘങ്ങളെ ഇപ്പോഴും ഔദ്യോഗികമായി അംഗീകരിക്കാതെ ഇരിക്കുന്ന സമയത്താണ് ഗോവയുടെ ഈ നീക്കം.

ഈ ഫാൻ ഗ്രൂപ്പുകൾക്ക് ഗോവൻ ആരാധകരെ കൂടുതലായി ഗ്രൗണ്ടുകളിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ക്ലബ് കരുതുന്നത്. ഒപ്പം ആരാധക സംഘങ്ങൾ ഫുട്ബോളിനായു സമൂഹത്തിനായും പ്രവർത്തിക്കുന്നതിലും എഫ് സി ഗോവ ഔദ്യോഗികമാായി സഹകരിക്കും.

Advertisement