മലയാളി താരം എമിൽ ബെന്നി ജംഷദ്പൂർ എഫ് സിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം എമിൽ ബെന്നി നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന എമിലിനെ ജംഷദ്പൂർ സൈൻ ചെയ്യും എന്ന് IFTWC ആണ് റിപ്പോർട്ട് ചെയ്യുന്നത്.നോർത്ത് ഈസ്റ്റുമായുള്ള കരാർ എമിൽ ബെന്നി അടുത്ത് അവസാനിപ്പിച്ചിരുന്നു. മൊഹമ്മദൻസ് അടക്കമുള്ള ക്ലബുകൾ എമിലുനായി രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആണ് എമിൽ നോർത്ത് ഈസ്റ്റിൽ എത്തിയത്.

Picsart 23 08 30 16 37 08 271

അതിനു മുമ്പ് എമിൽ ഗോകുലം കേരളയിൽ ആയിരുന്നു. ഗോകുലം കേരളക്കായി ഗംഭീര പ്രകടനം നടത്താൻ യുവതാരം എമിൽ ബെന്നിക്ക് ആയിരുന്നു‌. വയനാട് സ്വദേശിയായ എമിൽ 2020 മുതൽ ഗോകുലം കേരളക്ക് ഒപ്പം ഉണ്ടായിരുന്നു.

ഗോകുലം കേരളക്ക് ഒപ്പം 2 ഐ ലീഗ് കിരീടങ്ങൾ നേടിയ എമിൽ 2020-21 ഐ ലീഗ് സീസണിൽ എമേർജിങ് പ്ലയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സീസൺ ഐ ലീഗിലെ മികച്ച ടീമിലും എമിൽ ഉണ്ടായിരുന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പം എമിൽ ഉണ്ടായിരുന്നു. 21കാരനായ എമിൽ ബെന്നി എം എസ് പി അക്കാദമയിലൂടെ വളർന്നു വന്ന താരമാണ്.