ചെന്നൈയിന്റെ വിശ്വസ്ഥൻ ആയിരുന്ന എലി സാബിയ ഇനി ജംഷദ്പൂരിൽ

20210901 004338

ചെന്നൈയിൻ ഡിഫൻസിലെ അതിശക്തനായ പോരാളി എലി സാബിയ ക്ലബ് വിട്ടു. താരം ജംഷദ്പൂരിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു വർഷത്തേക്കാണ് എലി സാബിയ ജംഷദ്പൂരുമായി കരാർ ഒപ്പുവെച്ചത്. മുൻ ചെന്നൈയിൻ പരിശീലകൻ ഓവൻ കോയ്ലിന്റെ സാന്നിദ്ധ്യമാണ് എലി സാബിയയെ ജംഷദ്പൂരിലേക്ക് എത്തിച്ചത്. അവസാന നാലു സീസണിലും ചെന്നൈയിന്റെ പ്രധാന താരമായുരുന്നു സാബിയ.

കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ ക്ലബിനു വേണ്ടി ഇറങ്ങിയിരുന്നു. ഇതുവരെ നാലു സീസണുകളിലായി ചെന്നൈയിനു വേണ്ടി 73 മത്സരങ്ങൾ എലി സാബിയ കളിച്ചിട്ടുണ്ട്. അവസാന രണ്ട് സീസൺ കൂടാതെ 2016ലും എലി സാബിയ ചെന്നൈയിനൊപ്പം ഉണ്ടായിരുന്നു. ബ്രസീൽ സ്വദേശിയായ എലി സാബി ബ്രസീലിലും സൗദിയിലും ഒക്കെയായി നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.

Previous articleആഴ്‌സണലിന്റെ ഹെക്ടർ ബെല്ലരിൻ ലോണിൽ റിയൽ ബെറ്റിസിൽ കളിക്കും
Next articleമലയാളി താരം സൗരവ് ഗോകുലം കേരളത്തിനൊപ്പം