വെറുത്തവർക്കും സ്നേഹിച്ചവർക്കും നന്ദി പറഞ്ഞ് ഷറ്റോരി നാട്ടിലേക്ക് മടങ്ങി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ആറ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച പരിശീലകൻ ഈൽകോ ഷറ്റോരി അവധിക്കാലം ആസ്വദിക്കാനായി നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ തനിക്ക് പിന്തുണ നൽകിയവർക്കും തന്നെ വെറുത്തവർക്കും നന്ദി പറയുന്നതായി ഷറ്റോരി പറഞ്ഞു. തന്റെ ഏറ്റവും മികച്ചത് ടീമിനായി നൽകി എന്നും അടുത്ത സീസണിൽ ഇതിലും മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ പിന്തുണയാണ് സീസൺ ഉടനീളം നൽകിയത്. അവരോട് എന്നും സ്നേഹം ഉണ്ടാകും. അദ്ദേഹം പറഞ്ഞു. തനിക്ക് ആയി എല്ലാം നൽകിയ താരങ്ങൾക്കും ഒപ്പം സഹ പരിശീലകന്മാർക്കും ഈൽകോ നന്ദി പറഞ്ഞു. ഐ എസ് എല്ലിൽ സെമി ഫൈനലിസ്റ്റുകളായ എഫ് സി ഗോവ, ചെന്നൈയിൻ, എ ടി കെ, ബെംഗളൂരു എഫ് സി എന്നിവർക്ക് എല്ലാവിധ ആശംസകളും നേരാനും ഷറ്റോരി മറന്നില്ല. എല്ലാവരും കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.