നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പുതിയ പരിശീലകൻ

Eelco Assistant Coach of NorthEast United FC during match 57 of the Hero Indian Super League between Bengaluru FC and NorthEast United FC held at the Sree Kanteerava Stadium, Bangalore, India on the 26th January 2018 Photo by: Sandeep Shetty / ISL / SPORTZPICS
- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു. ഡച്ച് പരിശീലകനായ ഈൽകോ ഷറ്റോരിയാണ് നോർത്ത് ഈസ്റ്റിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം സഹപരിശീലകനായി ഷറ്റോരി ഉണ്ടായിരുന്നു. കഴിഞ്ഞ‌ സീസണിൽ അദ്ദേഹത്തിന്റെ മികച്ച സേവനമാണ് ഈ സീസണിൽ മുഖ്യ പരിശീലകനായി ഷറ്റോരിയെ നിയമിക്കാനുള്ള കാരണം എന്ന് ക്ലബ് അറിയിച്ചു.

46കാരനായ പരിശീലകൻ യുവേഫ പ്രൊ ലൈസൻസ് ഉള്ള ആളാണ്. മുമ്പ് ഇന്ത്യൻ ക്ലബുകളായ ഈസ്റ്റ് ബംഗാൾ, യുണൈറ്റഡ് സ്പോർട്സ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്‌. അൽ ജസീറ, മസ്കറ്റ് ക്ലബ് തുടങ്ങിയ പ്രമുഖ ടീമുകൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ടീമിനൊപ്പം ഉപദേശ്ടാവായി പരിശീലകൻ അവ്രാം ഗ്രാന്റും ഉണ്ട്.

പരിശീലകനായി നിയമിച്ചതിലും തന്നിൽ വിശ്വാസം അർപ്പിച്ചതിലും ഷറ്റോരി നോർത്ത് ഈസ്റ്റ് മാനേജ്മെന്റിനോട് നന്ദി അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement