ഇറ്റാലിയൻ ഗോൾകീപ്പറെ ടീമിലെത്തിച്ച് നെരോക്ക

- Advertisement -

നെരോക്ക എഫ് സി പുതിയ സീസണായി ഇറ്റാലിയൻ ഗോൾകീപ്പറെ ടീമിൽ എത്തിച്ചു. 29കാരനായ മോറോ ബോർചിയോയെ ആണ് നെരോക്കർ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തേക്കാണ് താരം ഇപ്പോൾ നെരോക്കയിൽ എത്തിയിരിക്കുന്നത്. നെരോക്കയുടെ പുതിയ പരിശീലകനായ മാനുവൽ ഫ്രൈലെ ആണ് ബോർചിയോയെ ഇന്ത്യയിൽ എത്തിച്ചത്. മുമ്പ് മാനുവലിന് കീഴിൽ കളിച്ചിട്ടുണ്ട് ഈ ഗോൾ കീപ്പർ.

മാൽഡീവ് ക്ലബായ മസിയ സ്പോർട്സിൽ നിന്നാണ് താരം ഇപ്പോൾ നെരോക്കയിലേക്ക് എത്തിയത്. മുമ്പ്, ഇറ്റലി മംഗോളിയ എന്നീ രാജ്യങ്ങളിലെ ക്ലബുകൾക്കായും ബോർചിയോ കളിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറിലെ 11ആം ക്ലബായിരിക്കും നെരോക്ക.

,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement