സഹലിന്റെ സബ്സ്റ്റിട്യൂഷൻ കാരണമാണ് ഇന്ന് തോറ്റത് എന്ന് ഷറ്റോരി!!!

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് പൂർണ്ണമായ കാരണം താൻ ആണെന്ന് ഈൽകോ ഷറ്റോരി പറഞ്ഞു. താൻ ഇന്ന് നടത്തിയ മൂന്നാമത്തെ സബ്സ്റ്റിട്യൂഷൻ പാളിയതാണ് തോൽക്കാൻ കാരണം എന്ന് ഷറ്റോരി പറഞ്ഞു. മൂന്നാമതായി സഹൽ അബ്ദുൽ സമദിനെ ആയിരുന്നു ഷറ്റോരി ഇന്ന് കളത്തിൽ ഇറക്കിയത്.

താൻ നടത്തിയ ആദ്യ രണ്ട് സബ്ബുകളും നല്ലതായിരുന്നു. രാഹുൽ കെപി ഇറങ്ങിയപ്പോൾ കളി കേരളത്തിന് അനുകൂലമായി മാറി, മെസ്സി സബ്ബായി വന്നപ്പോഴും കളി കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി. പക്ഷെ സഹലിനെ ഇറക്കിയെടുത്ത് തനിക്ക് ആകെ തെറ്റു പറ്റി. ഷറ്റോരി പറഞ്ഞു. താൻ സമനിലയ്ക്ക് ശ്രമിക്കണമായിരുന്നു. വിജയിക്കാൻ ആഗ്രഹിച്ചാണ് സഹലിനെ താൻ ഇറക്കിയത്. അത് പരാജയത്തിലേക്ക് എത്തിച്ചു എന്നും ഷറ്റോരി പറഞ്ഞു.

Advertisement