അവസാനം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു എവേ ജയം

അങ്ങനെ എട്ടു മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു എവെ മത്സരം വിജയിച്ചു. ഇന്ന് യൂറോപ്പ ലീഗിൽ ആയിരുന്നു അങ്ങനെയൊരു അത്ഭുതം നടന്നത്. സെർബിയൻ ക്ലബായ പാർട്ടിസാനെ നേരിട്ട ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആ ഗോളും ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു വന്നത്.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ ഫുൾബാക്കായ ബ്രാണ്ടനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി മാർഷ്യൽ വലയിൽ എത്തിക്കുകയായിരുന്നു. ആ ഗോളിൽ കടിച്ചു തൂങ്ങി മാഞ്ചസ്റ്റർ വിജയിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു മുമ്പ് ഒരു എവേ മത്സരം വിജയിച്ചത്. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ വിജയം കൂടിയാണിത്.