കേരള ബ്ലാസ്റ്റേഴ്സിന്റെ ഷറ്റോരി എഫ് സി ഗോവയുമായി ചർച്ചയിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഈൽകോ ഷറ്റോരി എഫ് സി ഗോവയുമായി ചർച്ചയിൽ എന്ന് റിപ്പോർട്ട്. എഫ് സി ഗോവ പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്. ഗോവയുടെ പരിശീലകരാകാൻ ലോകത്തെ വൻ പരിശീലകർ തന്നെ രംഗത്ത് ഉണ്ട് എങ്കിൽ അവർ ഇന്ത്യൻ ഫുട്ബോളിനെ പരിചയമുള്ള അറ്റാക്കിംഗ് ശൈലിയിൽ കളിക്കുന്ന പരിശീലകരെ ആണ് നോക്കുന്നത്.

ഇതിൽ ഈൽകോ ഷറ്റോരിയുടെ പേരും ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനുമായി എഫ് സി ഗോവ ചർച്ചയിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ. ഷറ്റോരിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുകയാണ് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗോവയും ഷറ്റോരിയുമായുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. അതുകൊണ്ട് തന്നെ ഷറ്റോരി ഗോവയുടെ പരിശീലകനാകും എന്ന് യാതൊരു ഉറപ്പുമില്ല.

എഫ് സി ഗോവയുടെ പരിശീലകനാകാൻ താല്പര്യം അറിയിച്ച് ബ്രസീൽ കോച്ച് ദുംഗ, ഡച്ച് പരിശീലകരായ ഹിഡിങ്ക്, സ്റ്റാം എന്നിവർ ഒക്കെ അപേക്ഷ നൽകിയിട്ടുണ്ട്.

Advertisement