ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നാളെ ഏറ്റുമുട്ടാനിരിക്കുകയാണ്. ഐ എസ് എല്ലിൽ ഏറ്റവും വലിയ വൈരികളായാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും അറിയപ്പെടുന്നത്. ഇരു ടീമിന്റെയും ആരാധകർ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പരസ്പരം പോരാടുന്നുമുണ്ട്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഉള്ള ആരാധകരുടെ സാന്നിദ്ധ്യവും ചർച്ചകളും ഒന്നിം തന്നെ സമ്മർദ്ദത്തിലാക്കുന്നില്ല എന്ന് ഷറ്റോരി പറഞ്ഞു.
ചില ആരാധകരുടെ ചിന്തകളും അവരുടെ ചോദ്യങ്ങളും അവിശ്വസനീയമാണെന്ന് ഷറ്റോരി പറഞ്ഞു. ക്ലബിന്റെ പരിശീലകൻ ആയാൽ ആ ടീമിനെ നല്ല ടീമാക്കി മാറ്റാനും മെച്ചപ്പെടുത്താനും പരിശീകർക്ക് ചില നടപടികൾ എടുക്കേണ്ടി വരും. അത്തരം നടപടികളിൽ ചിലപ്പോൾ ചില താരങ്ങൾ കളിക്കും, ചില താരങ്ങൾ കളിക്കാതിരിക്കും. ഇതൊക്കെ കോച്ചിന്റെ മാത്രം തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. താനും തന്റെ കളിക്കാരും ഒരേ ദിശയിലാണ് നീങ്ങുന്നത്. താമസിയാതെ ആരാധകരും നമ്മുടെ ഒപ്പം ആകും എന്ന് വിശ്വസിക്കുന്നതായും ഷറ്റോരി പറഞ്ഞു.













