“തന്നെ പുറത്താക്കി എന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നില്ല” – ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റിനെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്സിനെ ഈ സീസണിൽ പരിശീലിപ്പിച്ച ഡച്ച് പരിശീലകൻ ഈൽകൊ ഷറ്റോരി. അടുത്ത സീസണിലും ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകുമോ എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തിനായിരുന്നു ഷറ്റോരിയുടെ മറുപടി. ഇതിന് താൻ അല്ല ഉത്തരം പറയേണ്ടത് എന്ന് ഷറ്റോരി പറഞ്ഞു.

ഈ ചോദ്യത്തിനുള്ള ഉത്തരം തനിക്ക് അറിയാം. അത് എല്ലാവർക്കും അറിയാം. എന്നാൽ അത് വ്യക്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇനിയും തയ്യാറായില്ല എന്നത് അത്ഭുതമാണ് ഷറ്റോരി പറഞ്ഞു. അത് അവർ തന്നെ വ്യക്തമാക്കണം എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ പറഞ്ഞു. ഷറ്റോരിയെ പുറത്താക്കി ബഗാന്റെ കോച്ചായ കിബു വികുനയെ പരിശീലകനാക്കാൻ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു.

Advertisement