ഐ എസ് എല്ലിൽ ഈ സീസണിൽ ഇറങ്ങുന്ന എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക സ്പാനിഷ് മിഡ്ഫീൽഡറായ എഡു ബേഡിയ ആകും. ബേഡിയയെ ക്യാപ്റ്റനായി നിയമിച്ചതായി എഫ് സി ഗോവ ഔദ്യോഗികമായി അറിയിച്ചു. ലെന്നി റോഡ്രിഗസ് എഫ് സി ഗോവയുടെ വൈസ് ക്യാപ്റ്റനും ആകും. ഇവർ രണ്ട് പേരടക്കം നാലുപേരുടെ ഒരു നായക ടീമും ഗോവ ആക്കിയിട്ടുണ്ട്.
എഡു ബേഡിയ, ലെന്നി റോഡ്രിഗസ്, സെരിടൺ ഫെർണാണ്ടസ്, ഇവാൻ ഗോൺസാല്വസ് എന്നിവരാണ് നാൽ അംഗ നായക സംഘം. എഡു ബേഡിയ മുമ്പ് സൂപ്പർ കപ്പിൽ എഫ് സി ഗോവയെ നയിച്ചിട്ടുണ്ട്. അന്ന് എഫ് സി ഗോവ കിരീടം നേടുകയും ചെയ്തിരുന്നു. ടീമിലെ മറ്റു പ്രധാന വിദേശ താരങ്ങൾ എല്ലാം ക്ലബ് വിട്ടു പോയപ്പോഴും എഡു ബേഡിയ ക്ലബിനോടുള്ള കൂറ് നിലനിർത്തിയിരുന്നു. ഇതാണ് അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ കാരണം. ഇത്തവണ ഐ എസ് എല്ലിന് പുറമെ ചാമ്പ്യൻസ് ലീഗിലും ഗോവ കളിക്കുന്നുണ്ട്. നവംബർ 22ന് ബെംഗളൂരുവിനെതിരെ ആണ് എഫ് സി ഗോവയുടെ ഐ എസ് എൽ സീസണിലെ ആദ്യ മത്സരം.