ഈസ്റ്റ് ബംഗാളിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു, രണ്ട് വിദേശ താരങ്ങൾക്ക് അരങ്ങേറ്റം

ഐ എസ് എൽ പുതിയ സീസണിലെ ആദ്യ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. വിദേശ താരങ്ങളായ അപോസ്തലിസ്, ദിമിത്രിയോസ് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ടീമിനായി അരങ്ങേറുന്നുണ്ട്. ഇവാൻ കലിയുഷ്നി ബെഞ്ചിൽ ആണ്. മലയാളി താരമായ സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ ഉണ്ട്. രാഹുൽ ബെഞ്ചിൽ ആണ്.

പുതിയ സൈനിങ് ആയ ബ്രൈസ് മിറാണ്ടയും ബെഞ്ചിൽ ഉണ്ട്. സൗരവ് പക്ഷെ ബെഞ്ചിൽ ഇല്ല. ഇവാൻ കലിയുഷ്നി കൂടാതെ വിദേശ താരം വിക്ടർ മോംഗിലും സബ്ബായി കളത്തിൽ എത്തും
എന്ന് പ്രതീക്ഷിക്കാം.

ആദ്യ ഇലവൻ: ഗിൽ, ഖാബ്ര, ലെസ്കോവിച്, ഹോർമി, ജെസ്സൽ, പൂടിയ, സഹൽ, ലൂണ, ജീക്സൺ, അപോസ്തൊലിസ്, ദിമിത്രിയോസ്

20221007 184635

20221007 181300