മുൻ ബെംഗളൂരു എഫ് സി പരിശീലകൻ കാർലസ് ഇനി ഈസ്റ്റ് ബംഗാൾ പരിശീലകൻ

Newsroom

Picsart 23 04 25 18 03 55 386
Download the Fanport app now!
Appstore Badge
Google Play Badge 1

മുമ്പ് ബെംഗളൂരു എഫ് സിയെ ഐ എസ് എൽ ചാമ്പ്യൻസ് ആക്കിയ കാർലസ് കുവഡ്രറ്റ് ഇനി ഈസ്റ്റ് ബംഗാൾ പരിശീലകൻ‌. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ക്ലബ്ബ് വിട്ടത് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈസ്റ്റ് ബംഗാൾ കാർലസിന്റെ നിയമനം പ്രഖ്യാപിച്ചത്.

Picsart 23 04 25 17 08 30 023

ആൽബർട്ട് റോക്ക അരങ്ങൊഴിഞ്ഞപ്പോൾ 2018ൽ ആയിരുന്നു കാർലസ് ബെംഗളൂരു എഫ് സിയുടെ പരിശീലക ചുമതലയേറ്റെടുത്തത്. റോക്കയുടെ കീഴിൽ രണ്ടു വർഷം ബെംഗളൂരു എഫ് സിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു മുമ്പ് കാർലോസ്. 2018-19 സീസൺ ഐ എസ് എലിൽ എഫ് സി ഗോവയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ് സി കിരീടം നേടി.

കാർലസിന്റെ പ്രധാന പരിശീലകനായുള്ള ആദ്യ ദൗത്യമായിരുന്നു ബെംഗളൂരു എഫ് സി. മുമ്പ് ബാഴ്സലോണ ക്ലബിൽ പ്രവർത്തിച്ച പരിചയം കാർലസിനുണ്ട്. ആൽബർട്ട് റോക്കയോടൊപ്പം സൗദി അറേബ്യൻ ടീമിനൊപ്പവും എൽ സാൽവഡോറിനൊപ്പവും കാർലസ് ഉണ്ടായിരുന്നു‌. ബെംഗളൂരു വിട്ട ശേഷം സൈപ്രസ് ക്ലബായ രിസ് ലിമസോലിൽ അദ്ദേഹം സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.