ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ, ടീമിൽ രണ്ട് മാറ്റങ്ങള്‍

Sports Correspondent

Updated on:

Piyushchawlamumbaiindians
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഗുജറാത്തും മുംബൈയും തമ്മിലുള്ള ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തും ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സും തമ്മിൽ രണ്ട് പോയിന്റുകളുടെ വ്യത്യാസം ആണുള്ളത്.

മുംബൈയ്ക്ക് 30 റൺസിന് മേലെ മാര്‍ജിനിൽ ഇന്ന് വിജയിക്കാനായാൽ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്താം.

രണ്ട് മാറ്റങ്ങളാണ് മുംബൈ നിരയിലുള്ളത്. ഹൃത്വിക് ഷൗക്കീനും ജോഫ്ര ആര്‍ച്ചറും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ റൈലി മെറിഡിത്തും കുമാര്‍ കാര്‍ത്തികേയയും ടീമിലേക്ക് എത്തുന്നു. മാറ്റങ്ങളില്ലാതെയാണ് ഗുജറാത്ത് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Hardik Pandya(c), Vijay Shankar, David Miller, Abhinav Manohar, Rahul Tewatia, Rashid Khan, Mohammed Shami, Noor Ahmad, Mohit Sharma

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tim David, Nehal Wadhera, Kumar Kartikeya, Arjun Tendulkar, Riley Meredith, Piyush Chawla, Jason Behrendorff