ഈസ്റ്റ് ബംഗാളിന് സ്ലൊവേനിയയിൽ നിന്ന് ഒരു മധ്യനിര താരം

ഈസ്റ്റ് ബംഗാൾ വിദേശ താരങ്ങളുടെ സൈനിംഗും ആരംഭിച്ചിരിക്കുകയാണ്. സ്ലൊവേനിയൻ മിഡ്ഫീൽഡറായ ആമിർ ഡെർവിസെവിച് ആണ് ക്ലബിൽ എത്തിയിരിക്കുന്നത്. താരം ഒരു വർഷത്തെ കരാറിൽ ഒപ്പിവെച്ചതായി ക്ലബ് അറിയിച്ചു. 29കാരനായ താരം സ്ലൊവീന്യയുടെ ദേശീയ ടീമിനായി മുമ്പ് കളിച്ചിട്ടുള്ള താരമാണ്. സ്ലോവേന്യയെ യുവടീമുകളിലൂടെയും പ്രതിനിധീകരിച്ചിട്ടുണ്ട്. അവസാന മൂന്ന് സീസണുകളിലായി സ്ലൊവേനിയ ക്ലബായ മറിബോറിൽ ആയിരുന്നു. സ്ലൊവേനിയയിലെ തന്നെ ഇന്റെർബ്ലോക് ക്ലബിനും കളിച്ചിട്ടുണ്ട്. ഇതാദ്യമായാണ് താരം സ്ലൊവേന്യക്ക് പുറത്ത് ഒരു ക്ലബിൽ കളിക്കുന്നത്.