ബ്രസീലിയൻ താരങ്ങൾക്ക് പ്രീമിയർ ലീഗിൽ കളിക്കാം, വിലക്ക് നീക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസ വാർത്ത. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷമും ലായിനമേരിക്കൻ രാജ്യങ്ങളിലെ ഫുട്ബോൾ അധികൃതരും തമ്മിൽ ഒത്തുതീർപ്പിന് ധാരണ ആയി. അന്താരാഷ്ട്ര മത്സരത്തിൽ കൊറോണ പറഞ്ഞ് ഇംഗ്ലീഷ് ക്ലബുകൾ അവരുടെ ലാറ്റിനമേരിക്കൻ താരങ്ങളെ ഇന്റർനാഷണൽ ബ്രേക്കിന് പോകാൻ അനുവദിച്ചിരുന്നില്ല. ഇതിന് പകരമായ ഫിഫയുടെ നിയമം ഉപയോഗിച്ച് ബ്രസീൽ ദേശീയ ടീം അവരുടെ പ്രീമിയർ ലീഗിലെ താരങ്ങളെ വിലക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാൽ ഫിഫയുൾപ്പെടെ നടത്തിയ ചർച്ചകൾക്ക് അവസാനം അടുത്ത ഇന്റർ നാഷണൽ ബ്രേക്ക് മുതൽ താരങ്ങളെ വിട്ടു നൽകുന്ന വിധത്തിൽ ഒരു പരിഹാരം കണ്ടെത്തും എന്ന് ഇംഗ്ലണ്ട് അറിയിച്ചു. ഇതോടെ താരങ്ങളെ കളിക്കാൻ അനുവദിക്കാൻ ബ്രസീൽ തീരുമാനിച്ചു.

അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിട്ടുകൊടുക്കാത്ത താരങ്ങളെ 5 ദിവസത്തേക്ക് ബാൻ ചെയ്യാൻ രാജ്യത്തിന് ഫിഫ നിയമം അനുവാദം നൽകുന്നുണ്ട്. ഈ നിയമം ആയിരുന്നു ബ്രസീൽ ഉപയോഗിച്ചത്. ലിവർപൂൾ താരം അലിസൺ, ഫബീനോ, ഫർമീനോ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ, ജീസുസ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡ്, ലീഡ്സിന്റെ റഫീന, എവർട്ടന്റെ റിച്ചാർൽസൺ എന്നിവരുടെ വിലക്കുകൾ ഇതോടെ നീങ്ങി.