അങ്ങനെ നീണ്ട കാലത്തെ ആശങ്കയ്ക്ക് ശേഷം ഈസ്റ്റ് ബംഗാൾ ഐ എസ് എൽ കളിക്കും എൻ ഉറപ്പായി. ഈസ്റ്റ് ബംഗാൾ മാനേജ്മെന്റും സ്പോൺസർമാരായ ശ്രീ സിമന്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായിരിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇടപെട്ടാണ് മാനേജ്മെന്റും സ്പോൺസർമാരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചത്. സ്പോൺസർ മുന്നോട്ടു വെച്ച കരാറിൽ തൽക്കാലം ഒപ്പുവെക്കാൻ ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് അംഗീകരിച്ചു. ഈ വരുന്ന വർഷം കഴിഞ്ഞാൽ പുതിയ സ്പോൺസരെ കണ്ടെത്തുക ആകും ഈസ്റ്റ് ബംഗാൾ മാനേജ്മെന്റിന്റെ ലക്ഷ്യം.
ശ്രീ സിമന്റ് മുന്നോട്ട് വെക്കുന്ന പല കാര്യങ്ങളും ക്ലബിന്റെ തത്വങ്ങൾക്കു വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു മാനേജ്മെന്റ് എതിർത്തിരുന്നത്. മാനേജ്മെന്റിനെതിരെ ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലും കൊൽക്കത്ത ഫുൾ ഫുട്ബോൾ ലീഗിലും കളിക്കുന്നത് ഈ പ്രശ്നങ്ങൾ കാരണം അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതോടെ എത്രയും പെട്ടെന്ന് ടീം ഒരുക്കക ആകും ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം.