ബ്ബ്രൈറ്റിന്റെ അത്ഭുത ഗോൾ, പത്തുപേരുമായി ഗോവയെ തളച്ച് ഈസ്റ്റ് ബംഗാൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഈസ്റ്റ് ബംഗാൾ അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ഐ എസ് എല്ലിൽ രണ്ടാം പകുതിയിൽ 35 മിനുട്ടോളം പത്തു പേരുമായി കളിച്ചിട്ടും എഫ് സി ഗോവയെ സമനിലയിൽ പിടിക്കാൻ ഈസ്റ്റ് ബംഗാളിനായി. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ ഡാനി ഫോക്സ് നടത്തിയ ഒരു ഫൗൾ ആണ് ചുവപ്പ് കാർഡിൽ കലാശിച്ചത്.

ഇതോടെ പത്ത് പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാൾ പതറിയില്ല. 79ആം മിനുട്ടിൽ അവർ ലീഡ് നേടി. വിദേശ താരം ബ്രൈറ്റിന്റെ ബ്രില്യൻസ് ആണ് ഈസ്റ്റ് ബംഗാളിന് ഗോൾ നൽകിയത്. ഈ സീസണിൽ പിറന്ന ഏറ്റവും നല്ല ഗോളായിരുന്നു ബ്രൈറ്റിന്റേത്. ഗോവം ഡിഫൻസിനെ ആകെ ഡ്രിബിൾ ചെയ്താണ് താരം ഗോൾ നേടിയത്. പക്ഷെ ആ ഗോൾ ഈസ്റ്റ് ബംഗാളിന് മൂന്ന് പോയിന്റ് നൽകിയില്ല. രണ്ട് മിനുട്ടിനകം ഗോവ സമനില കണ്ടെത്തി. ഒരു ഹെഡറിലൂടെ മുർഗോകർ ആണ് ഗോവയുടെ ഗോൾ നേടിത്.

ഈ സമനില 15 പോയിന്റുമായി ഗോവയെ മൂന്നാമത് നിർത്തുകയാണ്. ഏഴു പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ലീഗിൽ ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറി.