ഡൈലാൻ ഫോക്സിനെ എഫ് സി ഗോവ സ്വന്തമാക്കി

Dylan Fox Fc Goa 1180x500 767x432

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ ഡൈലാൻ ഫോക്സിനെ എഫ് സി ഗോവ റാഞ്ചി. താരത്തിന്റെ കരാർ പുതുക്കാൻ നോർത്ത് ഈസ്റ്റ് ശ്രമിച്ചിരുന്നു എങ്കിലും വലിയ വേതനം നൽകി ഗോവ താരത്തെ സ്വന്തമാക്കുക ആയിരുന്നു. ഇത് സംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒരു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി 21 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഡിഫൻസിൽ ഗംഭര പ്രകടനം നടത്താനും താരത്തിനായിരുന്നു.

ഓസ്ട്രേലിയൻ താരമാണ് ഡൈലാൻ ഫോക്സ്. എ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിലായിരുന്നു ഫോക്സ് നോർത്ത് ഈസ്റ്റിനായി കളിക്കും മുമ്പ് കളിച്ചത്. ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമായി പല ക്ലബുകൾക്ക് വേണ്ടിയും ഫോക്സ് മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleലൈപ്സിഗിന്റെ ലൂക്മാനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി
Next articleവിവാദങ്ങൾക്ക് ഇടയിലും ആദ്യ റൗണ്ടിൽ ജയം കണ്ടു സാഷ സെരവ്