കേരള ബ്ലാസ്റ്റേഴ്സ് നാളെ ജംഷദ്പൂരിനെ നേരിടാൻ ഇരിക്കെ വലിയ പരിക്കിന്റെ നിര തന്നെ ആണ് മുന്നിൽ നിൽക്കുന്നത്. പുതുതായി കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് ഡ്രൊബാരോവിനും പരിക്കേറ്റതായി പരിശീലകൻ ഷറ്റോരി പറഞ്ഞു. പരിക്കേറ്റ ജൈറൊയ്ക്ക് പകരം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഡ്രൊബാരോവ് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിയത്.
താരത്തിന്റെ പരിക്ക് സാരമുള്ളത് അല്ല എങ്കിലും നാളെ കളിക്കാൻ ഇറങ്ങുമോ എന്നത് സംശയമാണ്. വിദേശ താരങ്ങളായ ഒഗ്ബെചെ, സുയിവർലൂൺ, മുസ്തഫ, മരിയോ ആർക്കസ് എന്നിവരും പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. പരിക്ക് ഇങ്ങനെ ക്ലബിനെ വലയ്ക്കാൻ കാരണം പ്രീസീസണിൽ പദ്ധതികൾ പാളിയതാണെന്ന് ഷറ്റോരി പറഞ്ഞു. പ്രീസീസണിൽ ദുബായിയിലേക്ക് പോയ കേരള ബ്ലാസ്റ്റേഴ്സ് സ്പോൺസേഴ്സ് ചതിച്ചതിനാൽ ഒരാഴ്ചകൊണ്ട് മടങ്ങേണ്ടു വന്നിരുന്നു