ദിമി കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരം

Newsroom

Picsart 23 12 27 00 20 22 746
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരത്തിനുള്ള പുരസ്കാരം ദിമി സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് ദിമിത്രസ് ദയമന്റകോസ് ഈ സീസണിൽ നടത്തി കൊണ്ടിരിക്കുന്നത്. ഡിസംബറിൽ നാലു മത്സരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ദിമി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഈ നാലു മത്സരങ്ങളിൽ നിന്ന് നേടി. ലൂണയുടെ അഭാവത്തിൽ ടീമിന്റെ അറ്റാക്കിനെ മുന്നിൽ നിന്ന് നയിക്കുന്നത് ദിമി തന്നെയാണ്.

ദിമി 23 12 27 20 52 33 797

മുംബൈ സിറ്റിക്ക് എതിരെയും മോഹൻ ബഗാനെതിരെയും ദിമി ഈ മാസം നിർണായക ഗോളുകൾ നേടി. ഈ സീസണിൽ ഇതുവരെ ഏഴ് ഗോളുകൾ ദിമി നേടിയിട്ടുണ്ട്.ടോപ് സ്കോർ ചാർട്ടിലും ദിമി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഇത് കൂടാതെ ആകെ രണ്ട് അസിസ്റ്റും ദിമി ഈ സീസണിൽ സംഭാവന ചെയ്തിട്ടുണ്ട്.