ദിമിയും ഈസ്റ്റ് ബംഗാളും തമ്മിൽ കരാർ ധാരണയിൽ എത്തി

Newsroom

Picsart 23 09 14 21 23 47 185
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുൻ സ്ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ സ്വന്തമാക്കാൻ ആയുള്ള പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ വിജയിക്കുന്നു. ഈസ്റ്റ് ബംഗാളിൽ ദിമി ഒരു പ്രീ കോണ്ട്രാക്റ്റ് അഗ്രീമെന്റ് സൈൻ ചെയ്തതായാണ് പുതിയ റിപ്പോർട്ടുകൾ. ദിമിക്ക് മുന്നിൽ ഈസ്റ്റ് ബംഗാൾ നേരത്തെ ഒരു വൻ ഓഫർ വെച്ചിരുന്നു. അത് ദിമി അംഗീകരിച്ചു എന്നാണ് പുതിയ വാർത്തകൾ.

ദിമി 23 10 21 20 46 24 287

ഈസ്റ്റ് ബംഗാളിന് പുറമെ മോഹൻ ബഗാൻ, ബെംഗളൂരു, മുംബൈ സിറ്റി എന്ന് തുടങ്ങി ദിമിക്കായി ഒരു വൻ ട്രാൻസ്ഫർ യുദ്ധം തന്നെയാണ് അണിയറയിൽ നടക്കുന്നത്. താരം കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ 13 ഗോളുകൾ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആയിരുന്നു.