അടുത്ത സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി പ്രധാന താരത്തിന്റെ കരാർ ബെംഗളൂരു എഫ് സി പുതുക്കി. സ്പാനിഷ് താരമായ ദിമാസ് ദെൽഗാഡോ ആണ് പുതിയ കരാറിൽ ബെംഗളൂരുവുമായി ഒപ്പിട്ടത്. ഒരു വർഷത്തേക്കാണ് മിഡ്ഫീൽഡറുടെ പുതിയ കരാർ. 31കാരനായ താരം കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയുടെ ലീഗ് കിരീടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു
ക്ലബിൽ തുടരുന്നതിൽ സന്തോഷം ഉണ്ടെന്നും, ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബിലാണ് താൻ കളിക്കുന്നത് എന്നും ദിമാസ് പറഞ്ഞു. രണ്ട് സീസൺ മുമ്പായിരുന്നു ദിമാസ് ബെംഗളൂരുവിൽ എത്തിയത്. ഈ ഐ എസ് എൽ കിരീടം കൂടാതെ കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പും ദിമാസ് നേൽടിയിരുന്നു. അഞ്ചു അസിസ്റ്റുകൾ ഈ ഐ എസ് എല്ലിൽ മാത്രം ദിമാസ് സംഭാവന ചെയ്തിരുന്നു.