“ഞാൻ ക്ലബ്ബിനെ കുറിച്ച്‌ ഏറെ കേട്ടിട്ടുണ്ട്‌. ഇവിടുത്തെ അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്‌” – കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കുറിച്ച് പുതിയ സൈനിംഗ്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ കരാർ ഒപ്പുവെച്ച പുതിയ വിദേശ താരം ദിമിത്രോസ് ദയമന്റകോസ് ഈ നീക്കം താൻ ഒരു വലിയ വെല്ലിവിളി ആയാണ് എടുക്കുന്നത് എന്ന് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. എന്റെ കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിൽ ഞാൻ അതിയായ ആവേശത്തിലാണ്‌. ഇതൊരു വലിയ വെല്ലുവിളിയാണ്‌ എനിക്ക്‌. ദയമന്റകോസ് പറഞ്ഞു.

ഞാൻ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെ കുറിച്ച്‌ ഏറെ കേട്ടിട്ടുണ്ട്‌. ഇവിടുത്തെ അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്‌. നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഞാൻ എല്ലാം ചെയ്യും. ദിമിത്രിയോസ്‌ പറഞ്ഞു. ക്രൊയേഷ്യൻ ടോപ്‌ ഡിവിഷൻ ക്ലബ്ബ്‌ എച്ച്‌എൻകെ ഹയ്‌ദുക്‌ സ്‌പ്‌ളിറ്റിൽനിന്നാണ്‌ ഇരുപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്‌.