പ്രീ സീസൺ മത്സരങ്ങൾ ജയിക്കാനല്ല കളിക്കുന്നത് മറിച്ച് ടീമിനെ ഐ.എസ്.എല്ലിന് വേണ്ടി ഒരുക്കനാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. പ്രീ സീസൺ എപ്പോഴും കളിക്കാർക്കും ടീമിനും ബുദ്ധിമുട്ടു ഉള്ളതാണെന്നും അതെ സമയം പ്രീ സീസൺ താരങ്ങളെ കായിക ക്ഷമത കൈവരിക്കുന്നതിന് സഹായിക്കുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
ഫുട്ബോൾ എപ്പോഴും നമ്മുക്ക് പ്രവചിക്കാൻ പറ്റുന്നതിന് അപ്പുറത്താണെന്നും കഴിഞ്ഞ വർഷത്തെ ഐ.എസ്.എല്ലിലും അത് കണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബെംഗളൂരു ഫൈനലിൽ ചെന്നൈയിനോട് പരാജയപ്പെട്ടത് അതിന്റെ ഉദാഹരണമാണെന്നും ജെയിംസ് പറഞ്ഞു. അത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മത്സരങ്ങളിൽ സ്ഥിരത കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
ഗോൾ പോസ്റ്റിൽ അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ധീരജിന്റെ പ്രകടനം പ്രീ സീസണിൽ മികച്ചതായിരുന്നെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. മറ്റു ഗോൾ കീപ്പർമാരായ നവീനും സുജിതും ധീരജിനു മികച്ച വെല്ലുവിളി ഉയർത്തുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരു പ്രത്യേക താരം ശൈലിയും ആത്മാർത്ഥതയും ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. അത് നിറവേറ്റികൊടുക്കാൻ തനിക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഡേവിഡ് ജെയിംസ്പറഞ്ഞു.