പരിക്കേറ്റ് പുറത്തായ ധൻപാൽ ഗണേഷിന് പകരം 25 അംഗ ടീമിലേക്ക് ചെന്നൈയിൻ എഫ് സി പുതിയ താരത്തെ ഉൾപ്പെടുത്തി. യുവതാരം സോനുൻ മാവിയ ആണ് ടീമിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ റിസേർവ് ടീമിൽ ഉണ്ടായിരുന്ന താരമാണ് മാവിയ. ഐ എസ് എല്ലിൽ താരത്തിന്റെ അരങ്ങേറ്റ സീസണാകും ഇത്. ഇന്ത്യയെ വിവിധ യൂത്ത് ടീമുകളുടെ ഭാഗമായി പ്രതിനിധീകരിച്ചിട്ടുണ്ട് സോനുൻ.
പ്രീ സീസണിൽ പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് ധൻപാലിനെ പുറത്തിരുത്തുന്നത്. മുട്ടിനേറ്റ പരിക്ക് സാരമുള്ളത് ആണെന്നും ഡിസംബർ എങ്കിലും ആകേണ്ടി വരും താരം തിരിച്ചുവരാൻ എന്നും ചെന്നൈയിൻ പരിശീലകൻ പറഞ്ഞു.