ഡെൽഹി ഡൈനാമോസിന് പുതിയ ഗോൾകീപ്പിംഗ് കോച്ച്

- Advertisement -

ഡെൽഹി ഡൈനാമോസിന്റെ ഗോൾകീപ്പിങ് കോച്ചായി പൗ റൊവീര ചുമതലയേറ്റു. പുതിയ പരിശീലകനായ ജോസഫ് ഗൊബവുവിന്റെ കോച്ചിംഗ് സ്റ്റാഫിലെ അവസാന അംഗമായി ഇന്നലെയാണ് റൊവീര ചേർന്നത്. ഇന്നലെ പരിശീലനം ആരംഭിച്ച ഡെൽഹി ടീമിനൊപ്പം ഇദ്ദേഹവുമുണ്ട്. ഹോങ്കോങ് പ്രീമിയർ ലീഗ് ക്ലബായ സതേൺ ഡിസ്റ്റ്രിക്ട് എഫ് സിയിലായിരുന്നു റൊവീര കഴിഞ്ഞ വർഷം പ്രവർത്തിച്ചിരുന്നത്.

മുമ്പ് കൊറിയയിൽ Dv7 സോക്കറിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. ചൈനയിലെ മികച്ച അക്കാദമികളിൽ പ്രവർത്തിച്ച പരിചയ സമ്പത്തും ഇദ്ദേഹത്തിനുണ്ട്. നൈജർ രാജ്യാന്തര ടീമിന്റെ യൂത്ത് ടീമുകളുടെ ഗോൾകീപ്പർ കോച്ചായുൻ റൊവീര ഉണ്ടായിരുന്നു. എഫ് സി ബാഴ്സലോണ കോച്ചസ് അക്കാദമിയിൽ നിന്നാണ് കോച്ചിംഗ് പഠിച്ചത്.

Advertisement