ചിമ ചുക്വു ഇനി ചെന്നൈയിനിൽ, പ്രഖ്യാപനം വന്നു

Newsroom

Picsart 24 06 09 12 23 57 254
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ നൈജീരിയൻ ഫോർവേഡ് ഡാനിയൽ ചിമ ചുക്വു ചെന്നൈയിനായി കളിക്കും. താരത്തിന്റെ സൈനിംഗ് ഇന്ന് ചെന്നൈയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിമക്ക് ഈ സീസൺ അവസാനം വരെ മാത്രമെ ജംഷദ്പൂരിൽ കരാർ ഉണ്ടായിരുന്നുള്ളൂ. താരത്തെ സ്വന്തമാക്കാൻ പല ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ചിമ ചെന്നൈയിൻ തിരഞ്ഞെടുക്കുക ആയിരുന്നു‌.

ചിമ 24 04 19 19 37 06 565

മുമ്പ് ജംഷദ്പൂർ ലീഗ് വിന്നർ ഷീൽഡ് ഉറപ്പാക്കുന്നതിൽ 33 കാരനായ നൈജീരിയൻ വലിയ പങ്കുവഹിച്ചിരുന്നു. ചിമ 6 ഗോളുകളും 1 അസിസ്റ്റും താരം ഈ സീസണിൽ നേടിയിരുന്നു. മുമ്പ് ഈസ്റ്റ് ബംഗാളിനായും കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ആകെ 60 മത്സരങ്ങൾ കളിച്ചിട്ടുള്ള ചിമ 20 ഗോളുകളും 4 അസിസ്റ്റും നേടിയിട്ടുണ്ട്.

മൂന്ന് തവണ നോർവീജിയൻ ഒന്നാം ഡിവിഷൻ ലീഗ് ജേതാവ് ആയ താരമാണ് ചിമ. ചിമ നോർവീജിയയിലെ വലിയ ക്ലബായ മോൾഡെയ്ക്ക് ഒപ്പമായിരുഞ്ഞ് നാല് ലീഗ് കിരീടങ്ങൾ നേടിയത്. ചൈനയിലും പോളണ്ടിലും എല്ലാം താരം മുമ്പ് കളിച്ചിട്ടുണ്ട്.