ക്രിവെല്ലാരോ ചെന്നൈയിനോട് യാത്ര പറഞ്ഞു

Newsroom

Picsart 24 05 28 14 52 41 167
Download the Fanport app now!
Appstore Badge
Google Play Badge 1

റാഫേൽ ക്രിവല്ലാരോ ചെന്നൈയിൻ എഫ് സി വിട്ടു‌. ഇന്ന് താരം ക്ലബ് വിടുകയാണെന്ന് ക്ലബ് അറിയിച്ചു‌. ഇതോടെ ക്രിവെല്ലാരോയുടെ ചെന്നൈയിനിലെ രണ്ടാം സ്പെല്ലും അവസാനിച്ചു. ഈ കഴിഞ്ഞ സീസൺ തുടക്കത്തിൽ ജംഷദ്പൂർ വിട്ട് ചെന്നൈയിനിൽ വീണ്ടും എത്തിയ ക്രിവെല്ലാരോ 4 ഗോളുകളും 7 അസിസ്റ്റും സീസണിൽ സംഭാവന ചെയ്തിരുന്നു.

ക്രിവെല്ലാരോ 24 05 28 14 52 57 017

മുമ്പ് ആദ്യ സ്പെല്ലിൽ മൂന്ന് വർഷത്തോളം ക്രിവെല്ലാരോ ചെന്നൈയിന് ഒപ്പം ഉണ്ടായിരുന്നു. അവർക്ക് ആയി ഗോളും അസിസ്റ്റുകളുമായി താരം എന്നും തിളങ്ങിയിരുന്നു‌. ചെന്നൈയിന്റെ ക്യാപ്റ്റൻ ആം ബാൻഡും ക്രിവെല്ലാരോ അണിഞ്ഞിട്ടുണ്ട്. ഐ എസ് എല്ലിൽ ആകെ 59 മത്സരങ്ങൾ കളിച്ച താരം 12 ഗോളും 18 അസിസ്റ്റും ലീഗിൽ നേടിയിട്ടുണ്ട്.