ചെന്നൈയിൻ ഹീറോ ക്രിവെലാരോ ഈസ്റ്റ് ബംഗാളിലേക്ക്

- Advertisement -

വരുന്ന സീസണിൽ ഐ എസ് എൽ കളിക്കാൻ ആകും എന്ന് ഉറച്ച പ്രതീക്ഷയുള്ള ഈസ്റ്റ് ബംഗാൾ മറ്റൊരു വൻ സൈനിംഗിനു കൂടെ ഒരുങ്ങുകയാണ്. ചെന്നൈയിന് വേണ്ടി ഈ കഴിഞ്ഞ സീസണിൽ തകർത്തു കളിച്ച ക്രിവെലാരോയെ ആണ് ഈസ്റ്റ് ബംഗാൾ റാഞ്ചാൻ നോക്കുന്നത്. ഇതു സംബന്ധിച്ച് താരവുമായി ചർച്ച ആരംഭിച്ചു. ഒമിദ് സിംഗ് പോലുള്ള വലിയ സൈനിംഗ് ഇതിനകം തന്നെ നടത്തിയ ഈസ്റ്റ് ബംഗാൾ ക്രിവെലാരോയെയും സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്.

ഈ സീസണിൽ ഏഴു ഗോളുകളും എട്ട് അസിസ്റ്റും നൽകി ചെന്നൈയിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ പ്രധാന പങ്കുവഹിച്ചത് ക്രിവെല്ലാരോ ആയിരുന്നു‌.
ബ്രസീലിയൻ മിഡ്ഫീൽഡറായ റാഫേൽ ക്രിവെയാരോ പോർച്ചുഗീസ് ക്ലബായ സി ഡി ഫിയറൻസിലായിരുന്നു ചെന്നൈയിനിലേക്ക് എത്തിയത്. ബ്രസീലിയൻ ക്ലബായ ഇന്റർനേസണലിലൂടെ ആയിരുന്നു താരം വളർന്നു വന്നത്. ഇറ്റാലിയൻ ക്ലബായ എമ്പോളിയിലും പോർച്ചുഗീസ് ക്ലബായ വിറ്റോറിയ ഗുയിമാറസിലുമൊക്കെ കളിച്ചിട്ടുണ്ട്‌ വിറ്റോറിയക്കായി കളിക്കുന്ന സമയത്ത് യൂറോപ്പ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement