ലോക്ക്ഡൗൺ നിയമം റൊണാൾഡോ ലംഘിച്ചു, പ്രശ്നമല്ല എന്ന് ഗവൺമെന്റ്

- Advertisement -

റൊണാൾഡോ തന്റെ നാടായ മെദീരയിൽ ലോക്ക് ഡൗൺ ലംഘിച്ച് ഗ്രൗണ്ടിൽ പരിശീലനം നടത്തിയ വിവാദമാകുന്നു. റൊണാൾഡോയും യുവാക്കളും ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നത് ആണ് പോർച്ചുഗൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് എല്ലാവർക്കും മാതൃകയാകേണ്ട താരം ഇങ്ങനെ ചെയ്തത് ശരിയായില്ല എന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

എന്നാൽ റൊണാൾഡോ ചെയ്തത് തെറ്റല്ല എന്ന ഗവണ്മെന്റ് പ്രതിനിധികൾ പറഞ്ഞു ‌ റൊണാൾഡോ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് പരിശീലനം നടത്തിയത് എന്നും അതുകൊണ്ട് തന്നെ ഇതൊരു വിവാദമാക്കേണ്ടതില്ല എന്നും അധികൃതർ പറഞ്ഞു. എല്ലാവരും വ്യായാമം ചെയ്യണം എന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത് എന്നും കൂട്ടിച്ചേർത്തു.

Advertisement