“ഐ എസ് എൽ കിരീടത്തിന് പകരമായി തനിക്ക് കിട്ടിയ അവാർഡുകൾ ഒക്കെ നൽകാം”

ഐ എസ് എൽ കിരീടമാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് എഫ് സി ഗോവയുടെ സ്ട്രൈക്കർ കോറോ പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളികെയും ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു കോറോ. തനിക്ക് ഈ വ്യക്തിഗത അവാർഡുകളിൽ താല്പര്യമില്ല എന്ന് പറഞ്ഞ കോറോ താൻ ഐ എസ് എൽ കിരീടം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്നും പറഞ്ഞു.

തനിക്ക് കിട്ടിയ അവാർഡുകൾക്ക് പകരമായി ഐ എസ് എൽ കിരീടം കിട്ടുമായിരുന്നെങ്കിൽ ഈ അവാർഡുകൾ കൈമാറ്റം ചെയ്യാൻ താൻ ഒരുക്കമാണ് എന്നും കോറോ പറയുന്നു. കഴിഞ്ഞ സീസൺ ഫൈനലിൽ ബെംഗളൂരുവിനെതിരെ പരാജയപ്പെട്ട ശേഷം ഗോൾഡൻ ബൂട്ട് വാങ്ങാൻ പോയപ്പോൾ താൻ കരച്ചലിന്റെ വക്കത്തായിരുന്നു എന്നും കോറോ പറഞ്ഞു. ടീമിന്റെ നേട്ടങ്ങൾ മാത്രമെ തനിക്ക് സന്തോഷം തരുകയുള്ളൂ എന്നും സ്പാനിഷ് സ്ട്രൈക്കർ പറഞ്ഞു