കൊളംബിയൻ മിഡ്‌ഫീൽഡറെ ടീമിലെത്തിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Staff Reporter

കൊളംബിയൻ മിഡ്‌ഫീൽഡർ ഹോസെ ഡേവിഡ് ലിയോഡോയെ ടീമിൽ എത്തിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കൊളംബിയ അണ്ടർ 20 ടീമിലും ഒളിമ്പിക്സ് ഫുട്ബോൾ ടീമിലും അംഗമായിരുന്ന ഹോസെ ഡേവിഡ് ലിയോഡോ കൊളംബിയൻ ക്ലബായ അത്ലറ്റികോ ഹുയിലയിൽ നിന്നാണ് നോർത്ത് യുണൈറ്റഡിൽ എത്തുന്നത്.

ഒക്ടോബർ ഒന്നിന് സ്വന്തം ഗ്രൗണ്ടിൽ ഗോവക്കെതിരെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആദ്യ മത്സരം.