“ക്ലീൻ ഷീറ്റ് നേടാൻ ആയതിൽ സന്തോഷം” – സിപോവിച്

Img 20211126 000100

ഇന്ന് നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ഗോൾരഹിത സമനില വഴങ്ങി എങ്കിലും ക്ലീൻ ഷീറ്റ് നിലനിർത്തിയതിൽ സന്തോഷം ഉണ്ടെന്ന് ബ്ലാസ്റ്റേഴ സെന്റർ ബാക്ക് സിപോവിച് പറഞ്ഞു. മാർക്കോ ലെസ്‌കോവിച്ചിനൊപ്പം ചേർന്നു മികച്ച പ്രകടനമാണ് ഇന്ന് സിപോവിച് ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ കാഴ്ചവെച്ചത്. ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് അടിക്കാൻ ഇന്ന് നോർത്ത് ഈസ്റ്റിന് ആയിരുന്നില്ല.

ഒരു വിദേശ താരം കുറവായതിനാൽ ഈ വർഷം കുറച്ചുകൂടി ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇന്ത്യൻ കളിക്കാർക്ക് മികച്ച ഫുട്ബോൾ കളിക്കാൻ കഴിയുമെന്ന് കാണിക്കാനുള്ള മികച്ച അവസരമാണിത്. ഞങ്ങൾക്ക് ഒരു നല്ല സീസൺ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഒരു കടുപ്പമേറിയ ടീമാണ്, പക്ഷേ ഒരു പ്രതിരോധക്കാരൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ക്ലീൻഷീറ്റ് സംഭവം നൽകുന്നു” ശേഷം എനെസ് സിപോവിച്ച് പറഞ്ഞു.

Previous articleബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിനായുള്ള 12 അംഗ പാകിസ്താൻ ടീം പ്രഖ്യാപിച്ചു
Next articleസഞ്ജു രാജസ്ഥാനിൽ തന്നെ, 14 കോടിയുടെ കരാറിൽ താരത്തെ നിലനിർത്തും