സി കെ വിനീതിന്റെ റെക്കോർഡ് ഇനി പഴങ്കഥ, കേരള ബ്ലാസ്റ്റേഴ്സിൽ ചരിത്രം കുറിച്ച് ഒഗ്ബെചെ

- Advertisement -

ഇനി ഒഗ്ബ്ചെ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരായി ആദ്യ പകുതിയിൽ ഗോൾ നേടിയതോടെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഒഗ്ബെചെ.
ഒരൊറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിൽ അത്ഭുതങ്ങൾ കാണിച്ച ക്യാപ്റ്റൻ ഇന്ന് ഒരു ഫ്രീകിക്കിലൂടെയാണ് ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് ഇതോടെ ഒഗ്ബെചെ ഒറ്റയ്ക്ക് സ്വന്തമാക്കി.

ഇന്നത്തെ ഗോളോടെ ബ്ലാസ്റ്റേഴ്സിനായി ഒഗ്ബെചെ നേടിയ ഗോളുകളുടെ എണ്ണം 12 ആയി. മുൻ സ്ട്രൈക്കർ സി കെ വിനീതിന്റെ 11 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം നേരത്തെ തന്നെ ഒഗ്ബെചെ എത്തിയിരുന്നു. ആ റെക്കോർഡ് ഒഗ്ബെചെ ഇന്ന് മറികടന്നു. വെറും 15 മത്സരങ്ങളിൽ നിന്നാണ് ഒഗ്ബെചെ 12 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായൊ നേടിയത്. സി കെ വിനീത് 11 ഗോൾ നേടാനായി 43 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്നു.

Advertisement