സി കെ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്ന് സൂചന

- Advertisement -

മലയാളി താരം സി കെ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്ന് സൂചന. താരവും ഈസ്റ്റ് ബംഗാളുമായി ചർച്ചകൾ നടക്കുന്നതായാണ് കൊൽക്കത്തയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ച പ്രാരംഭ ഘട്ടത്തിൽ ആണെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഐ എസ് എല്ലിലേക്ക് വരാൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ സി കെ വിനീതിന്റെ പരിചയസമ്പത്ത് അവർക്ക് കരുത്താകും എന്നാണ് കരുതുന്നത്.

ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിയിലാണ് അവസാന സീസണിൽ സി കെ വിനീത് കളിച്ചത്. ജംഷദ്പൂരിനായി 10 മത്സരങ്ങൾ കളിച്ചിരുന്ന സി കെ വിനീത് ഒരു ഗോളും നേടിയിരുന്നു. മുമ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒറ്റയാൾ പോരാളി ആയിരുന്നു ഈ കണ്ണൂരുകാരൻ. കഴിഞ്ഞ വർഷം വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഗോൾ സ്കോററും സി കെ ആയിരുന്നു. ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയും ഐ എസ് എല്ലിൽ സി കെ കളിച്ചിട്ടുണ്ട്.

Advertisement