സിഡോഞ്ചയ്ക്ക് പകരക്കാരനായി സ്പാനിഷ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സിൽ

Img 20201226 195755
- Advertisement -

അവസാനം സിഡോഞ്ചയ്ക്ക് പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി. സ്പാനിഷ് മധ്യനിര താരമായ ജുവാൻഡേ പ്രാദോസ് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ധാരണയിൽ എത്തിയത്. താരം മെഡിക്കൽ പൂർത്തിയാക്കിയതായാണ് വിവരങ്ങൾ. ഈ ആഴ്ച തന്നെ ഈ സൈനിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 34കാരനായ താരം ഡിഫൻസീവ് മിഡ്ഫീൽഡറാണ്.

അവസാന രണ്ടു സീസണുകളായി ഓസ്ട്രേലിയ ക്ലബായ പെർത് ഗ്ലോറിക്ക് വേണ്ടി കളിക്കുകയായിരുന്നു. അവിടെ 40ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പെർത് ഗ്ലോറിയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്നു. ആറു മാസത്തെ കരാറിൽ ആണ് താരം എത്തിയത്. ക്വാരന്റൈൻ പൂർത്തിയാക്കി ജനുവരി ആദ്യ വാരം തന്നെ ജുവാൻഡേ മഞ്ഞ ജേഴ്സിയിൽ ഇറങ്ങും. സിഡോഞ്ചയ്ക്ക് പരിക്കേറ്റത് ആണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു വിദേശ താരത്തെ തിരയാൻ കാരണം.

Advertisement