റൊണാൾഡോക്ക് ശേഷം പ്രീമിയർ ലീഗിൽ 10 ഗോളുകൾ നേടുന്ന ആദ്യ പോർച്ചുഗീസ് താരമായി ബ്രൂണൊ ഫെർണാണ്ടസ്

20201226 204341
credit: Twitter

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ ദിവസമാണ് എങ്കിലും യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ് ഇന്നും തന്റെ പതിവ് ഫോം തുടർന്നു. ഒരു ഗോളും ഒരു അസിസ്റ്റും ബ്രൂണൊ ഫെർണാണ്ടസ് ഇന്നും തന്റെ പേരിൽ കുറിച്ചു. ഇന്നത്തെ ഗോൾ ബ്രൂണൊ ഫെർണാണ്ടസിന്റെ ഈ സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പത്താം ഗോളായിരുന്നു.

നീണ്ട കാലത്തിനു ശേഷമാണ് ഒരു പോർച്ചുഗീസ് താരം പ്രീമിയർ ലീഗിൽ 10 ഗോളുകൾ ഒരു സീസണിൽ തന്നെ നേടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ അവസാന സീസണിൽ (2008-09) ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് അവസാനമായി പത്തോ അതിലധികമോ ഗോൾ നേടിയ പോർച്ചുഗീസ് താരം. ആ സീസണിൽ 18 ഗോളുകൾ റൊണാൾഡോ ലീഗിൽ നേടിയുരുന്നു. ബ്രൂണൊ ഫെർണാണ്ടസ് അതു മറികടക്കാം എന്ന പ്രതീക്ഷയിൽ ആയിരിക്കും. ഈ സീസണിൽ ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 6 അസിസ്റ്റും നേടാൻ ബ്രൂണൊ ഫെർണാണ്ടസിനായിട്ടുണ്ട്.

Previous articleസിഡോഞ്ചയ്ക്ക് പകരക്കാരനായി സ്പാനിഷ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സിൽ
Next article6 വിക്കറ്റ് നഷ്ടമെങ്കിലും 300ന് മുകളില്‍ സ്കോര്‍ നേടി ഒന്നാം ദിവസം അവസാനിപ്പിച്ച് ശ്രീലങ്ക