“സിഡോഞ്ചയുടെ അഭാവം ടീമിനെ ബാധിച്ചു” – കിബു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ പരാജയത്തിൽ ടീമിനെ ഏറ്റവും ബാധിച്ചത് സിഡോഞ്ചയുടെ അഭാവം ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയ സിഡോഞ്ച പരിക്ക് കാരണം ദീർഘകാലം പുറത്തിരിക്കേണ്ട അവസ്ഥയിലാണ്‌. സിഡോഞ്ച എന്ന താരത്തിന് അപ്പുറം സിഡോഞ്ച എന്ന വ്യക്തിത്വത്തെ ടീമിന് നഷ്ടമായി എന്നും കിബു പറഞ്ഞു.

സിഡോഞ്ചയ്ക്ക് പകരക്കാരനെ അന്വേഷിക്കുന്നുണ്ട് എന്നും ക്ലബ് എത്രയും പെട്ടെന്ന് സിഡോഞ്ചയ്ക്ക് പകരക്കാരനെ കണ്ടെത്തും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. സിഡോഞ്ച പോയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര കൂടുതൽ ദുർബലമായിരിക്കുകയാണ്.