ചിമ ഈസ്റ്റ് ബംഗാൾ വിട്ട് ജംഷദ്പൂരിലേക്ക്

263563628 236765681755109 8777419620378313130 N

ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്ത നൈജീരിയൻ സ്ട്രൈക്കർ ഡാനിയൽ ചിമ ചുക്വു ഇനി ജംഷദ്പൂരിൽ കളിക്കും. താരം ഈ സീസൺ അവസാനം വരെ ജംഷദ്പൂരിനൊപ്പം തുടരാൻ ഉള്ള കരാർ ഒപ്പുവെക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി 10 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ നേടിയിരുന്നു.

മൂന്ന് തവണ നോർവീജിയൻ ഒന്നാം ഡിവിഷൻ ലീഗ് ജേതാവ് ആയ താരമാണ് ചിമ. ചിമ നോർവീജിയയിലെ വലിയ ക്ലബായ മോൾഡെയ്ക്ക് ഒപ്പമായിരുഞ്ഞ് നാല് ലീഗ് കിരീടങ്ങൾ നേടിയത്. ചൈനയിലും പോളണ്ടിലും ഒക്കെ താരം മുമ്പ് കളിച്ചിട്ടുണ്ട്. വാൽസ്കിസിന് പകരമായാകും ചിമ ജംഷദ്പൂരിൽ എത്തുന്നത്.

Previous articleഒരു പുതിയ വിദേശ താരം കൂടെ ഈസ്റ്റ് ബംഗാളിൽ
Next articleഅലാന കിംഗ് വനിത ആഷസ് സ്ക്വാഡിൽ