അവസാനം ഛേത്രിക്ക് ഗോൾ, പക്ഷെ ബെംഗളൂരു എഫ് സിക്ക് ജയമില്ല

Img 20220123 214834

ഐ എസ് എല്ലിൽ നീണ്ട ഇടവേളക്ക് ശേഷം സുനിൽ ഛേത്രി ഗോൾ നേടി എങ്കിലും ബെംഗളൂരു എഫ് സിക്ക് വിജയമില്ല. ഇന്ന് എഫ് സി ഗോവയെ നേരിട്ട ബെംഗളൂരു എഫ് സി 1-1 എന്ന സമനിലയിൽ പിരിഞ്ഞു. 41ആം മിനുട്ടിൽ ഡൈലൻ ഫോക്സ് ആണ് എഫ് സി ഗോവക്ക് ലീഡ് നൽകിയത്‌. ഓർടിസിന്റെ ക്രോസിൽ നിന്നായിരുന്നു ഫോക്സിന്റെ ഗോൾ.

ഇതിന് രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ സുനിൽ ഛേത്രിയിലൂടെ ബെംഗളൂരു എഫ് സി മറുപടി നൽകി. ഇബാരയുടെ ക്രോസിൽ നിന്നാണ് ഛേത്രി ഗോൾ നേടിയത്. 11 മത്സരങ്ങൾക്ക് ശേഷമാണ് ഛേത്രി ഗോൾ നേടുന്നത്. 14 പോയിന്റ് ഉള്ള ബെംഗളൂരു എഫ് സി എട്ടാമതും അതേ പോയിന്റ് തന്നെയുള്ള ഗോവ ഒമ്പതാം സ്ഥാനത്തും ആണ്‌.