പ്രീസീസൺ മത്സരത്തിൽ ചെന്നൈയിന് സമനില

Newsroom

Img 20220806 200207
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസൺ മത്സരത്തിൽ ഇന്ന് ആർമി ഗ്രീനെ നേരിട്ട ചെന്നൈയിൻ സമനില വഴങ്ങി. പുതിയ സീസണായി ഒരുങ്ങുന്ന ചെന്നൈയിന്റെ രണ്ടാം പ്രീസീസൺ മത്സരം ആയിരുന്നു ഇത്. ഇന്നത്തെ മത്സരം 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ താപയിലൂടെ ചെന്നൈയിൻ ആണ് ലീഡ് എടുത്തത്.

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് ഇരട്ടിയാക്കാൻ ചെന്നൈയിന് അവസരം ഉണ്ടായിരുന്നു. എന്നാൽ കരികരി എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. മത്സരത്തിന്റെ അവസാന നിമിഷം ആണ് ആർമി ഗ്രീൻ സമനില നേടിയത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിൻസി ബരെറ്റോ ഇന്ന് ചെന്നൈയിനായി കളത്തിൽ ഇറങ്ങിയിരുന്നു.

Story Highlight: Chennaiyin’s 2nd pre-season friendly ends in a draw.