ചെന്നൈയിൻ എഫ് സി പുതിയ സീസണായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

പുതിയ സീസണ് മുന്നോടിയായി ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സി തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് 25 അംഗ സ്ക്വാഡ് ചെന്നൈയിൻ എഫ് സി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ ഒപ്പമുണ്ടായിരുന്ന 12 താരങ്ങൾ അടങ്ങിയതാണ് ചെന്നൈയിന്റെ സ്ക്വാഡ്. യുവതാരങ്ങളായ റഹീം അലി, ആൻഡ്രൊ ആന്റണി, ഐമോൾ, ദീപക് ടാങ്രി എന്നിവരും ചെന്നൈയിൻ ടീമിൽ ഉണ്ട്.

മുൻ മുംബൈ സിറ്റി താരം ലൂസിയാൻ ഗോയൻ, വിങ്ങർ ഡ്രാഗോസ്, അഫ്ഗാൻ താരം മസിഹ് സൈഗാനി, ആൻഡ്രെ ഷെമ്പ്രി, വാൽസ്കിസ്, റാഫേൽ ക്രിവെലാരൊ, എൽ സാബിയ എന്നിവരാണ് ചെന്നൈയിന്റെ വിദേശ താരങ്ങൾ. തമിഴ്നാട് സ്വദേശികളായ ധൻപാൽ ഗണേഷ്, എഡ്വിൻ വാൻസ്പോൾ എന്നിവരും ടീമിനൊപ്പം ഉണ്ട്.

Previous articleകൊൽക്കത്ത ഫുട്ബോൾ ലീഗ് ലീഗ് കിരീടം പീർലസിന്!!!
Next articleഎവേ ഗ്രൗണ്ടിൽ ജയിച്ചിട്ട് 7 മാസം, മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങോട്ട്!!