സന്നാഹ മത്സരത്തിൽ ചെന്നൈയിനെ തകർത്ത് എഫ് സി ഗോവ

Img 20201108 202258
- Advertisement -

എഫ് സി ഗോവയ്ക്ക് തുടർച്ചയായ രണ്ടാം സന്നാഹ മത്സരത്തിലും മികച്ച വിജയം. ഇന്ന് ഗോവയിൽ വെച്ച് ചെന്നൈയിനെ നേരിട്ട എഫ് സി ഗോവ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വൻ വിജയം തന്നെയാണ് നേടിയത്. എഫ് സി ഗോവയ്ക്ക് വേണ്ടി ഐഗോർ, പ്രിൻസെറ്റൺ, സാൻസൺ എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെയും ഗോവ പരാജയപ്പെടുത്തിയുരുന്നു.

ഇനി ഹൈദരാബാദ് എഫ് സി, മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് എതിരെയും ഗോവ സന്നാഹ മത്സരം കളിക്കും.

Advertisement