ജർമ്മൻ മധ്യനിര താരത്തെ ചെന്നൈയിൻ സ്വന്തമാക്കി

ചെന്നൈയിൻ ഒരു വിദേശ താരത്തെ കൂടെ സ്വന്തമാക്കി. ജർമ്മൻ മധ്യനിര താരം ജൂലിയുസ് ഡ്യൂകറിനെ ആണ് ചെന്നൈയിൻ സൈൻ ചെയ്തത്. 26കാരനായ താരം ഒരു വർഷത്തെ കരാറിലാണ് ചെന്നൈയിനിൽ എത്തുന്നത്‌‌. ഡിഫൻസീവ് മിഡ് ആയാണ് താരം മികവ് തെളിയിച്ചിട്ടുള്ളത്. ജർമ്മൻ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബായ ടി എസ് വി ഹവെൽസിൽ ആയിരുന്നു ഡ്യൂകർ കളിച്ചിരുന്നത്.

ജർമ്മൻ ക്ലബായ എസ് വി മെപ്പെൻ, എസ് സി പാഡെർബോൺ തുടങ്ങിയ ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്. വോൾവ്സ്ബർഗിന്റെ അക്കാദമിയിൽ മുമ്പ് കളിച്ചിട്ടുള്ള താരം കൂടിയാണ് ജൂലിയുസ് ഡ്യൂകർ.