മൂന്ന് യുവതാരങ്ങളുടെ കരാർ ചെന്നൈയിൻ പുതുക്കി

- Advertisement -

പുതിയ സീസണ് മുന്നോടിയായി മൂന്ന് യുവതാരങ്ങളുടെ കരാർ പുതുക്കിയിരിക്കുകയാണ് ചെന്നൈയിൻ എഫ് സി. ഗോൾകീപ്പർ സമിക് മിത്ര, ഡിഫൻഡർ റെമി ഐമോൾ, സ്ട്രൈക്കർ അമൻ ഛേത്രി എന്നിവരാണ് പുതിയ കരാർ ഒപ്പുവെച്ചത്. രണ്ട് വർഷത്തെ പുതിയ കരാർ ആണ് താരങ്ങൾ ഒപ്പുവെച്ചത്. മൂന്ന് താരങ്ങളും ചെന്നൈയിന്റെ പുതിയ സീസണിലെ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടാകും.

അമൻ ചേത്രിയും സമികും ആദ്യമായാകും ചെന്നൈയിൻ സീനിയർ ടീമിൽ എത്തുന്നത്. എന്നാൽ റെമി നേരത്തെ ചെന്നൈയിനായി കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിലും എ എഫ് സി കപ്പിലുമായിരുന്നു റെമി ഇറങ്ങിയത്. റെമി ലോൺ അടിസ്ഥാനത്തിൽ ഇന്തൻ ആരോസിനായി കളിച്ചിരുന്നു. ഈ മൂന്ന് താരങ്ങളും സീനിയർ സ്ക്വാഡിൽ എത്തിയതോടെ 25 അംഗ സ്ക്വാഡിൽ 20 വയസ്സൊ അതിൽ താഴെയോ ഉള്ള അഞ്ച് താരങ്ങൾ ആയി.

Advertisement