ഒരു ഗോൾ പോലും നേടാതെ ചെഞ്ചോ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

ഭൂട്ടാന്റെ റൊണാൾഡോ എന്ന് അറിയപ്പെടുന്ന ചെഞ്ചോ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ ഇല്ല. താരം ക്ലബ് വിടും എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചു. താരത്തിന്റെ ക്ലബിനായുള്ള സംഭാവനകൾക്ക് നന്ദി പറഞ്ഞ ക്ലബ് താരത്തിന് നല്ല ഭാവി നേർന്നു. കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ചെഞ്ചോയ്ക്ക് കാര്യമായി ടീമിനെ സഹായിക്കാൻ ആയിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങൾ കളിച്ചു എങ്കിലും ഒരു ഗോൾ പോലും സ്ട്രൈക്കറായ ചെഞ്ചോ നേടിയിരുന്നില്ല. 18 മത്സരങ്ങളിൽ അധികവും ബെഞ്ചിൽ നിന്നായിരുന്നു. ആകെ 376 മിനുട്ടുകൾ മാത്രമേ താരം കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചുള്ളൂ.