ചെന്നൈയിൽ അത്ഭുതം കാണിച്ച ഓവൻ കോയ്ല് ഇനി ജംഷദ്പൂരിന്റെ പരിശീലകൻ

- Advertisement -

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിക്ക് വലിയ തിരിച്ചടി. അവരുടെ കോച്ചായിരുന്ന ഓവൻ കോയ്ലിനെ മറ്റൊരു ഐക്യ ക്ലബായ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. ഓവൻ കോയ്ല് ജംഷദ്പൂർ എഫ് സിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു. ക്ലബ് തുടങ്ങിയിട്ട് മൂന്ന് വർഷമായിട്ടും പ്ലേ ഓഫിൽ എത്താൻ കഴിയാത്തതാണ് ഈ വലിയ പരിശീലകനു പിറകെ പോകാൻ ജംഷദ്പൂരിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ സീസൺ മധ്യത്തിൽ ആയിരുന്നു ഓവൻ കോയ്ല് ചെന്നൈയിന്റെ ചുമതലയേറ്റത്. അതു മുതൽ അദ്ദേഹം അത്ഭുതങ്ങൾ കാണിക്കുകയായിരുന്നു‌. ചെന്നൈയിനെ പ്രവചനങ്ങൾ തെറ്റിച്ചു കൊണ്ട് ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിന് ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടക്കം ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഓവൻ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോൾട്ടൻ വാണ്ടറേഴ്സ്, ബേർൺലി തുടങ്ങിയ ക്ലബുകളെ ആയിരുന്നു മുമ്പ് അദ്ദേഹം പരിശീലിപ്പിച്ചത്. വീഗൻ അത്ലറ്റിക്ക്, ബ്ലാക്ക് ബേൺ റോവേഴ്സ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്. ബോൾട്ടൺ പരിശീലകനായിരിക്കെ ക്ലബിനെ എഫ് എ കപ്പ് സെമി ഫൈനൽ വരെ എത്തിക്കാൻ ഓവനായിരുന്നു. മുമ്പ് ഫുട്ബോൾ താരമെന്ന രീതിയിലും മികച്ച കരിയർ ഓവൻ കോയ്ലിനുണ്ട്. ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബുകൾക്കും നോർതേൺ അയർലണ്ട് ടീമിനായും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്

Advertisement